
മലപ്പുറം: മുനമ്പം വഖഫ് ഭൂമിയിലല്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രസ്താവന തള്ളി മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി. പെരുവള്ളൂർ പഞ്ചായത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിലായിരുന്നു പ്രസ്താവന. പ്രതിപക്ഷ നേതാവ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. മുസ്ലിം ലീഗിന് അങ്ങനെയൊരു അഭിപ്രായമില്ല. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാനാവില്ല. മുനമ്പത്തെ യഥാർത്ഥ പ്രതികൾ ആരാണെന്ന് ചോദിച്ച കെ.എം.ഷാജി അവിടെ ഭൂമി വാങ്ങിയ പാവപ്പെട്ടവരല്ല പ്രതികളെന്നും അഭിപ്രായപ്പെട്ടു. വഖഫ് ഭൂമി അവർക്ക് വിറ്റത് ആരാണെന്ന് സർക്കാർ കണ്ടെത്തണം. വഖഫ് ഭൂമിയല്ലെന്ന് പറയാൻ ഫാറൂഖ് കോളേജിന് എന്താണധികാരമെന്നും അദ്ദേഹം പറഞ്ഞു.