password
മങ്കട പള്ളിപ്പുറം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്യാമ്പിൽ പെരിന്തൽമണ്ണ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പാൾ പി.റജീന സംസാരിക്കുന്നു

മലപ്പുറം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ മങ്കട പള്ളിപ്പുറം ജി.എച്ച്.എസ്.എസിൽ പാസ്വേഡ് എന്ന പേരിൽ ഏകദിന വ്യക്തിത്വ വികസന, കരിയർ ഗൈഡൻസ് ട്യൂണിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആലുങ്ങൽ അബ്ദുൽ മാജിദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.പി.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിൽ പെരിന്തൽമണ്ണ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പൽ പി.റജീന, പരിശീലകരായ ജമാലുദ്ദീൻ മാളിക്കുന്ന്, സുവർദ് ക്ലാസെടുത്തു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ കെ.പി.സൈഫുദ്ദീൻ, പി.ടി.എ വൈസ് പ്രസിഡന്റ് റൗഫ് കൂട്ടിലങ്ങാടി, പഞ്ചായത്തംഗം കെ.പി.സീനത്ത്, അൻസാർ കാഞ്ഞമണ്ണ, കെ.എം.ഫൈസൽ റഹ്മാൻ, ടി.കെ.അബ്ദുൽ ഷുക്കൂർ, സ്റ്റാഫ് സെക്രട്ടറി ടി.പി.അബ്ദുൽ ഹക്കീം, കരിയർ ക്ലബ് ലീഡർ എ.മുഫ്ലിഹ സംസാരിച്ചു. സമാപന ചടങ്ങ് മങ്കട ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ജാഫർ വെള്ളെക്കാട്ട് ഉദ്ഘാടനം ചെയ്തു.