
മലപ്പുറം : മലപ്പുറം ബി.ആർ.സിയുടെയും നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ ഇൻക്ലുസീവ് ഫെസ്റ്റ് റെയിൻബോ മലപ്പുറം ടൗൺഹാളിൽ സംഘടിപ്പിച്ചു. 250 പരം കുട്ടികൾ വെൽക്കം ഡാൻസ്, ഫ്ലവർ ഡാൻസ്, ഒപ്പന , ഗ്രൂപ്പ് ഡാൻസ്, സിംഗിൾ ഡാൻസ്, ദഫ്മുട്ട്, സ്കിറ്റ് തുടങ്ങി വൈവിദ്ധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു. നഗരസഭാ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. അബ്ദുൾ ഹക്കീം അദ്ധ്യക്ഷത വഹിച്ചു.മികവ് പ്രകടിപ്പിച്ച കുട്ടികളെ ട്രോഫി നൽകി ആദരിച്ചു.