
നിലമ്പൂർ ; കാർഷിക സെൻസസിന്റെ രണ്ടാംഘട്ട വിവര ശേഖരണത്തിന് നിലമ്പൂർ ബ്ലോക്കിൽ തുടക്കമായി. ആദ്യഘട്ടത്തിൽ തയ്യാറാക്കിയ പട്ടികയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വാർഡുകളിലെ കുടുംബങ്ങളുടെ കൈവശമുള്ള ഭൂമിയിലെ കൃഷി, ജലസേചന രീതി തുടങ്ങിയ വിവരങ്ങളാണ് രണ്ടാം ഘട്ടത്തിൽ രേഖപ്പെടുത്തുക.
അടുത്ത ഘട്ടമായി കൃഷിരീതി, കീടനാശിനി പ്രയോഗം, കൃഷിച്ചെലവ്, കാർഷിക വായ്പകൾ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തും. അഞ്ചു വർഷത്തിലൊരിക്കൽ നടത്തുന്ന കാർഷിക സെൻസസിന്റെ ഭാഗമായാണു നടപടികൾ.