mpm

മലപ്പുറം: നാഷണൽ ട്രസ്റ്റ് മലപ്പുറം ലോക്കൽ ലെവൽ കമ്മിറ്റിയുടെ ലീഗൽ ഗാർഡിയൻഷിപ്പ് സ്‌പെഷ്യൽ ക്യാമ്പ് നിലമ്പൂർ പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ നടന്നു. കാളികാവ്, മങ്കട, വണ്ടൂർ ബ്ലോക്ക് പഞ്ചായത്തുകളിലുള്ള 194 അപേക്ഷകൾ തീർപ്പാക്കി. മലപ്പുറം ജില്ലയിലെ 18 ന് മുകളിൽ പ്രായമുള്ള ഓട്ടിസം, സെറിബ്രൽ പാൾസി, മെന്റൽ റിട്ടാഡേഷൻ, മൾട്ടിപ്പിൾ ഡിസബിലിറ്റി തുടങ്ങിയ വിഭാഗങ്ങളിൽ പെട്ട മുഴുവൻ ഭിന്നശേഷിക്കാർക്കും ലീഗൽ ഗാർഡിയൻഷിപ്പ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിനുള്ള കാമ്പെയിന്റെ ഭാഗമായാണ് പരിപാടി. ചോക്കാട്, മൂത്തേടം, പൂക്കോട്ടുംപാടം, മമ്പാട്, കാളികാവ് ബഡ്സ് സ്‌കൂളുകൾ ക്യാമ്പിന് ആവശ്യമായ സഹായം നൽകി.

അസിസ്റ്റന്റ് കളക്ടർ വി.എം.ആര്യ, എൻ.ജി.ഒ സെക്രട്ടറി ടി.എം.താലീസ്, പി.ഡബ്ല്യു.ഡി മെമ്പർ അബ്ദുൽ നാസർ, എൽ.എൽ.സി ജില്ലാ കോ-ഓർഡിനേറ്റർമാരായ അർച്ചന, ഷാഹിന, ബഡ്സ്/ബി.ആർ.സി അദ്ധ്യാപകർ നേതൃത്വം നൽകി. 11ന് തിരൂർ ബഡ്സ് സ്‌കൂളിലും 12ന് പൊന്നാനി നഗരസഭ സമ്മേളന ഹാളിലും ബഡ്സ് സ്‌കൂളിന്റെ സഹായത്തോടെ മലപ്പുറം നാഷണൽ ട്രസ്റ്റ് എൽ.എൽ.സി സ്‌പെഷ്യൽ ഹിയറിംഗ് നടത്തും.