fire-and-safety
പരിപാടിയിൽ പങ്കെടുക്കാനെത്തിയവർ അഗ്നിരക്ഷാ സേനയ്‌ക്കൊപ്പം

മലപ്പുറം: അന്യസംസ്ഥാന തൊഴിലാളികൾക്ക് സുരക്ഷാ ബോധവത്കരണ പദ്ധതിയായ മൈഗ്രെന്റ് ലേബേഴ്സ് അവേർനസ് പദ്ധതിയ്ക്ക് തുടക്കമായി. ഇതര സംസ്ഥാനത്തൊഴിലാളികളുമായി ആശയ വിനിമയം നടത്താൻ പ്രാവീണ്യമുള്ള വിവിധ സായുധ സേനകളിൽ നിന്ന്
വിരമിച്ച ശേഷം അഗ്നിരക്ഷാസേനയിൽ ഹോം ഗാർഡ് ആയി ജോലി ചെയ്യുന്നവരുടെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് മലപ്പുറം ജില്ലാ ഫയർ ആന്റ് റസ്‌ക്യു സർവീസസിന്റെ നേതൃത്വത്തിലാണ് പദ്ധതി. കൊൽക്കത്തയിൽ നിന്നുള്ള 35ഓളം പേർക്കാണ് ഇന്നലെ പരിശീലനം നൽകിയത്.

മലപ്പുറം ജില്ലാ ഫയർ ഓഫീസർ വി.കെ.ഋതീജിന്റെ നിർദ്ദേശ പ്രകാരം ജില്ലയിലെ വിവിധ നിലയങ്ങളിലും പൊലീസ് സ്റ്റേഷനുകളിലുമായി ജോലി ചെയ്യുന്ന 14 ഹോം ഗാർഡ്മാർക്ക് സുരക്ഷ സംബന്ധിച്ച ക്ലാസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക പരിശീലനം നൽകിയിരുന്നു. മലപ്പുറം സ്റ്റേഷൻ ഓഫീസർ ഇ.കെ.അബ്ദുൾ സലീം, ഹോം ഗാർഡ് ടി.കൃഷ്ണകുമാർ, ഫയർ ആൻഡ് റസ്‌ക്യു ഓഫീസർ ട്രെയിനികളായ എം.എസ്.അർഷിത്, അഖിൽ പങ്കെടുത്തു.