
ദോഹ: ദാറുൽഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് ഖത്തറിലെ ദോഹ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് സംഘടിപ്പിച്ച അക്കാദമിക സെമിനാർ എഡ്യൂകെനിംഗ് 2.0 സമാപിച്ചു. ദോഹ ഇൻസ്റ്റിറ്റ്യൂട്ട് സെമിനാർ ഹാളിൽ നടന്ന പരിപാടി ദോഹ ഇൻസ്റ്റിറ്റ്യൂട്ട്പ്രസിഡന്റ് ഡോ. അബ്ദുൽ വഹാബ് അഫന്ദി ഉദ്ഘാടനം ചെയ്തു. ദാറുൽഹുദാ വൈസ് ചാൻസലർ ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്വി അദ്ധ്യക്ഷത വഹിച്ചു. ദാറുൽഹുദാ രജിസ്ട്രാർ ഡോ. റഫീഖ് അലി ഹുദവി കരിമ്പനക്കൽ, ദോഹ ഇൻസ്റ്റിറ്റ്യൂട്ട് അസി. പ്രൊഫസർ ഡോ. അബ്ദുൽ കരീം പ്രസംഗിച്ചു.