പട്ടിക്കാട് : ജാമിഅഃ ജൂനിയർ ഫെസ്റ്റ് കലാ മത്സരങ്ങളുടെ ഭാഗമായി നടന്ന ഇ സോൺ മത്സരങ്ങൾ തൃശൂർ ജില്ലയിലെ ചൂലൂർ ദാറുൽ ഇഹ്സാൻ അക്കാദമിയിൽ സമാപിച്ചു.ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ, ജനറൽ വിഭാഗങ്ങളിൽ കുണ്ടൂർ മർക്കസുസ്സഖാഫത്തിൽ ഇസ്ലാമിയ്യയും സബ് ജൂനിയർ വിഭാഗത്തിൽ ജാമിഅഃ മാഹിരിയ്യഃ ഇസ്ലാമിക് കോളേജ് രാമനാട്ടുകരയും ചാമ്പ്യന്മാരായി.ജനറൽ, സൂപ്പർ സീനിയർ വിഭാഗങ്ങളിൽ ജാമിഅഃ മാഹിരിയ്യഃ ഇസ്ലാമിക് കോളേജ് രാമനാട്ടുകരയും സീനിയർ, ജൂനിയർ വിഭാഗങ്ങളിൽ ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമി ചേറൂരും വിജയിച്ചു