മലപ്പുറം : സംസ്ഥാന സർവീസ് പെൻഷനേഴ്സ് യൂണിയൻ മലപ്പുറം ടൗൺ, ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. കെ.എസ്.ടി.എ സംസ്ഥാന ട്രഷറർ ടി.കെ.എ. ഷാഫി ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു ജില്ലാ കമ്മിറ്റി അംഗം ഇ.പി. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. സ്‌കറിയ, ജില്ലാ കമ്മിറ്റി അംഗം പി. നാരായണൻ, ടൗൺ കമ്മിറ്റി പ്രസിഡന്റ് കെ.പി. പാർവ്വതിക്കുട്ടി എന്നിവർ സംസാരിച്ചു . ടൗൺ കമ്മിറ്റി സെക്രട്ടറി ജോയി ജോൺ സ്വാഗതവും സി. മുഹമ്മദാലി നന്ദിയും പറഞ്ഞു. പി.വി. ബലദേവൻ, കെ.ശാന്തകുമാരി , പി. മൊയ്തീൻ കുട്ടി , കെ.സത്യഭാമ എന്നിവർ നേതൃത്വം നൽകി.