 
കരിപ്പൂർ : പാലക്കപറമ്പ് ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ വിമാനത്താവള റൺവേ വികസനത്തിന് ഭൂമി നൽകിയവരോട് അധികാരികൾ കാണിക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ . സഞ്ചാര മാർഗ്ഗങ്ങൾ പൂർണ്ണമായി കൊട്ടിയടച്ചാണ് അധികാരികൾ റൺവേ നീളം കൂട്ടൽ ജോലി നടത്തുന്നത്. പ്രദേശവാസികൾക്ക് നേരത്തെ ഉറപ്പ് നൽകിയിട്ടുള്ള ബദൽ റോഡ് നിർമ്മിച്ചു സഞ്ചാര യോഗ്യമാക്കാതെ നിർമ്മാണ ജോലി തുടരുന്നത് തടയും. അഞ്ഞൂറിലേറെ അപേക്ഷകളിൽ നിരാക്ഷേപ പത്രം ലഭിച്ചിട്ടില്ല.
ഇക്കാര്യങ്ങളുന്നയിച്ച് ആദ്യഘട്ട രാപ്പകൽ സമരം 13ന് വൈകിട്ട് 14ന് രാവിലെ വരെ നടത്തും. അനിശ്ചിതകാല നിരാഹാര സമരമുൾപ്പെടെ സംഘടിപ്പിക്കും. കെ.പി.സി.സി അംഗം റിയാസ് മുക്കോളിയുടെ നേതൃത്വത്തിലാവും സമരം .