 
മലപ്പുറം : ജില്ലാ വിമുക്തി മിഷനും മലപ്പുറം ഗവ.കോളേജിലെ എൻ. എസ്. എസ് യൂനിറ്റും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ സെമിനാർ മലപ്പുറം നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു . പ്രിൻസിപ്പൽ ഡോ. ഗീതാ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജിനീഷ് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മനിഷ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു . വിമുക്തി ജില്ലാകോഓർഡിനേറ്റർ ഗാഥ എം. ദാസ് , എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർ മൊയ്തീൻ കുട്ടി കല്ലറ എന്നിവർ സംസാരിച്ചു .