മലപ്പുറം: മലപ്പുറം സിവിൽ സ്റ്റേഷൻ വളപ്പിൽ പ്രവർത്തിക്കുന്ന ജില്ലാ പബ്ലിക് ഹെൽത്ത് ലാബ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി താൽകാലികമായി പെരിന്തൽമണ്ണ റോഡിലെ മലപ്പുറം സർവീസ് കോ-ഓപ്പറേറ്റിവ് ബാങ്കിന് എതിർവശത്തുള്ള കോട്ടാസ് കോംപ്ലക്സിലേക്ക് മാറ്റുന്നു. ഡിസംബർ 16 മുതൽ പുതിയ താത്ക്കാലിക കെട്ടിടത്തിൽ ലാബ് പ്രവർത്തിക്കും. സ്ഥലം മാറുന്നതിന്റെ ഭാഗമായി ഡിസംബർ 11 മുതൽ 14 വരെ ലാബിൽ പരിശോധന ഉണ്ടായിരിക്കില്ല.
ജില്ലാ പബ്ലിക് ഹെൽത്ത് ലാബ് ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബായി ഉയർത്തുന്നതിന്റെ ഭാഗമായാണ് നിലവിലെ കെട്ടിടം നവീകരിക്കുന്നത്. മേൽക്കൂര പൊളിച്ചുമാറ്റി ഷീറ്റ് ഇടുന്നതിനും അറ്റകുറ്റപണികൾ നടത്തുന്നതിനും പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുമുള്ള ടെൻഡറിന് അംഗീകാരമായിട്ടുണ്ട്.