കൊണ്ടോട്ടി: ജനതാദൾ(എസ്) മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊണ്ടോട്ടിയിൽ മനുഷ്യാവകാശദിനം ആചരിച്ചു. സോഷ്യലിസ്റ്റ് നേതാവ് പി.പി.മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.പി.എ.മജീദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാധാകൃഷ്ണൻ പുതുക്കോട്, കെ.കെ. അസ്സൈനാർ, കെ.പി. നാസർ ബാവ, കെ.സി.അബൂബക്കർ , പലേക്കോടൻ അബൂബക്കർ, കെ. സയ്യിദലിക്കോയ, കെ.വി.ഹസ്സൻ തുടങ്ങിയവർ സംസാരിച്ചു.