കോട്ടക്കൽ: 52-ാമത് സംസ്ഥാന സീനിയർ വനിത, പുരുഷ ഖോ ഖോ ചാമ്പ്യൻഷിപ്പ് ആതവനാട് ജി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ സമാപിച്ചു. പുരുഷ വിഭാഗത്തിൽ മലപ്പുറവും വനിതാവിഭാഗത്തിൽ തിരുവനന്തപുരവും വിജയികളായി. ജേതാക്കൾക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി ട്രോഫികൾ സമ്മാനിച്ചു. ആതവനാട് ജി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടന്ന സമാപന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ഉസ്മാൻ പൂളക്കോട്ട് അദ്ധ്യക്ഷനായി. വാർഡ് മെമ്പർ ഫൗസിയ , ഖോ ഖോ ഫെഡറേഷൻ ഒഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ജി. വിദ്യാദാസൻ പിള്ള, കേരള ഖോ ഖോ അസോസിയേഷൻ സെക്രട്ടറി കെ. രാധാകൃഷ്ണൻ പ്രസംഗിച്ചു.