വണ്ടൂർ : വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന വ്യാപകമായി ബ്ലോക്ക് തലത്തിൽ നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി വണ്ടൂരിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. യൂണിയൻ ജില്ലാ സെക്രട്ടേറിയേറ്റ് മെമ്പർ കെ. ജനാർദ്ദനൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.പി. ശ്രീകുമാരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി. സതി, ബ്ലോക്ക് സെക്രട്ടറി പി. ശശികുമാർ , വണ്ടൂർ യൂണിറ്റ് സെക്രട്ടറി ടി. ചന്ദ്രൻ , ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. അഷറഫ് അലി, തുടങ്ങിയവർ പങ്കെടുത്തു