മലപ്പുറം: തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ജില്ലയിൽ യു.ഡി.എഫിന് നേട്ടം. എൽ.ഡി.എഫിൽ നിന്ന് രണ്ട് വാർഡുകൾ പിടിച്ചെടുക്കുകയും ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷൻ നിലനിറുത്തുകയും ചെയ്തു. മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം വാർഡ്, തൃക്കലങ്ങോട് പഞ്ചായത്തിലെ മരത്താണി വാർഡ് എന്നിവയാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. ആലങ്കോട് പഞ്ചായത്ത് പെരുമുക്ക് വാർഡ് യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു.

മലപ്പുറം ജില്ലാ പഞ്ചായത്ത് തൃക്കലങ്ങോട് ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മുസ്‌ലിം ലീഗിന്റെ എൻ.എം. രാജൻ 6,​786 വോട്ടുകൾക്ക് വിജയിച്ചു.  തൃക്കലങ്ങോട് ഡിവിഷനിലെ മെമ്പറും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എ.പി. ഉണ്ണികൃഷ്ണൻ മരിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മഞ്ചേരി നഗരസഭ കരുവമ്പ്രം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കോൺഗ്രസിന്റെ എ.പി. ഫൈസൽ മോൻ 43 വോട്ടുകൾക്കാണ് വിജയിച്ചത്. തൃക്കലങ്ങോട് പഞ്ചായത്ത് മരത്താണി വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മുസ്‌ലിം ലീഗിന്റെ ലൈല ജലീൽ 520 വോട്ടിന് വിജയിച്ചു. ആലങ്കോട് പഞ്ചായത്ത് പെരുമുക്ക് വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.പി.എമ്മിന്റെ അബ്ദുറഹ്മാൻ 410 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്

തൃക്കലങ്ങോട് ഡിവിഷൻ

യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.എം. രാജൻ വിജയിച്ചു

ഭൂരിപക്ഷം: 6,​786
എൻ.എം. രാജൻ (മുസ്‌ലിം ലീഗ്) 26,​480
കെ.സി. ബാബുരാജ് (സി.പി.എം) 19,​694
എ.പി. ഉണ്ണി (ബി.ജെ.പി) 2,​538

മഞ്ചേരി നഗരസഭ കരുവമ്പ്രം ഡിവിഷൻ
യു.ഡി.എഫ് സ്ഥാനാർത്ഥി പി.എ. ഫൈസൽ മോൻ വിജയിച്ചു
ഭൂരിപക്ഷം: 43
പി.എ. ഫൈസൽ മോൻ (കോൺഗ്രസ്) 458
സി. വിബിൻ (സി.പി.എം) 415
കെ.വി. സത്യൻ (ബി.ജെ.പി) 19

ആലങ്കോട് പഞ്ചായത്ത് പെരുമുക്ക് വാർഡ്
എൽ.ഡി.എഫ് സ്ഥാനാർഥി അബ്ദുറഹ്മാൻ വിജയിച്ചു
ഭൂരിപക്ഷം: 410
അബ്ദുറഹ്മാൻ (സി.പി.എം) 905
അലി പരുവിങ്ങൾ (കോൺഗ്രസ്) 495
റഷീദ് പെരുമുക്ക് (എസ്.ഡി.പി.ഐ) 134
ഷിബു തണ്ടതായിൽ (ബി.ജെ.പി) 92

തൃക്കലങ്ങോട് പഞ്ചായത്ത് മരത്താണി വാർഡ്
യു.ഡി.എഫ് സ്ഥാനാർത്ഥി ലൈല ജലീൽ വിജയിച്ചു.
ഭൂരിപക്ഷം 520
ലൈല ജലീൽ (മുസ്‌ലിം ലീഗ്) 1,​054
ദിവ്യ (സി.പി.എം) 534
വിജിമോൾ (ബി.ജെ.പി) 155