മലപ്പുറം: ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി റൂബി ജൂബിലി സമ്മേളന പ്രചാരണ ഭാഗമായി പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഹാദിയയുടെ നേതൃത്വത്തിൽ ഈ മാസം 16ന് നിലമ്പൂർ ചന്തക്കുന്നിൽ മാനവസംഗമം സംഘടിപ്പിക്കും. വൈകിട്ട് 6.30ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ജനുവരി 10,​ 11,​ 12 തീയതികളിലാണ് റൂബി ജൂബിലി സമ്മേളനം നടക്കുന്നത്. വാർത്താസമ്മേളനത്തിൽ സംഘാടകരായ ഡോ. കെ.ടി.മുഹമ്മദ് ഹാരിസ് ഹുദവി,​ സുഹൈൽ ഹുദവി വിളയിൽ,​ കെ.മുഹമ്മദ് ഷെരീഫ് ഹുദവി,​ അനീസുദ്ദീൻ ഹുദവി പങ്കെടുത്തു.