gg

മലപ്പുറം: അർദ്ധവാർഷിക മൂല്യനിർണയത്തിന്റെ രഹസ്യ സ്വഭാവം നിലനിർത്തണമെന്ന് കെ.എസ്.ടി.യു ആവശ്യപ്പെട്ടു. ചോദ്യപേപ്പറുകൾ കോച്ചിംഗ് സെന്ററുകൾക്ക് ലഭ്യമാകുന്നതെങ്ങിനെയെന്ന് കണ്ടെത്തേണ്ടതാണ്. പല തവണ ഇത് ആവർത്തിച്ചതാണ്. ഈ തവണയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു. കഴിഞ്ഞ തവണകളിൽ കൃത്യമായ നടപടികൾ ഉണ്ടായിരുന്നെങ്കിൽ ഇത് ആവർത്തിക്കില്ലായിരുന്നു. ഈ നിസ്സംഗത തുടർന്നാൽ ശക്തമായ സമരവുമായി മലപ്പുറം ജില്ലാ കെ.എസ്.ടി.യു മുന്നോട്ടുപോവുമെന്ന് ജില്ലാ പ്രസിഡന്റ് എൻ.പി. മുഹമ്മദലി, ജില്ലാ ജനറൽ സെക്രട്ടറി കോട്ട വീരാൻകുട്ടി, ട്രഷർ കെ.എം. ഹനീഫ എന്നിവർ പ്രസ്താവിച്ചു.