dddd

നിലമ്പൂർ :ചാലിയാർ പഞ്ചായത്ത് കാനക്കുത്ത് ചിരുത നഗറിൽ വൈദ്യുതി ഇല്ലാതായിട്ട് രണ്ടുവർഷം. കാട്ടാനക്കൂട്ടത്തിന്റെ വിഹാരകേന്ദ്രമായ ഇവിടെ സന്ധ്യ മയങ്ങിയാൽ ഭീതിയോടെയാണ് ആദിവാസി കുടുംബങ്ങൾ കഴിയുന്നത്. മണ്ണെണ്ണ വിളക്കും മെഴുകുതിരിയുമാണ് ഇവരുടെ ആശ്രയം.

ആറുകുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത് . മുമ്പുണ്ടായിരുന്ന പഴയ വീട് പൊളിച്ചുമാറ്റി ചാലിയാർ പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ അനുവദിച്ച പുതിയ വീട്ടിലാണ് ഇവർ ഇപ്പോൾ താമസിക്കുന്നത്. പഴയ വീട്ടിൽ വൈദ്യുതിയുണ്ടായിരുന്നു. പുതിയ വീടായ ശേഷം ഇതുവരെയും വൈദ്യുതിയെത്തിയിട്ടില്ല.
കാട്ടാനകൾ ഏറെയുള്ള വനപ്രദേശമാണ് ഇവിടം. അതി ദരിദ്ര വിഭാഗങ്ങളിൽ പെട്ടവരാണ് ഇവിടെ താമസിക്കുന്നത്. വെള്ളക(66), ശേഖരൻ, അംബിക(48), വേലായുധൻ(64), ചിരുത(85), സുന്ദരൻ, ചിന്നമ്മു എന്നിവരാണ് താമസിക്കാർ.
വീട് നിർമ്മാണം പൂർത്തിയായി രണ്ടുവർഷം കഴിഞ്ഞിട്ടും വൈദ്യുതിയെത്താത്തതനിൽ വലയുകയാണ് ഇവർ. മിക്കവർക്കും പ്രായാധിക്യം മൂലം കാട്ടിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാറില്ല. ഇവിടെ നിന്ന് മാറിതാമസിക്കണം എന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും തങ്ങളുടെ പൂർവികരെ സംസ്‌കരിച്ച സ്ഥലത്തുനിന്നും മാറാൻ ഇവർ തയ്യാറായില്ല. തുടർന്നാണ് ചാലിയാർ പഞ്ചായത്ത് ഇവർക്ക് ലൈഫ് പദ്ധതിയിൽ വീടുകൾക്ക് തുകഅനുവദിച്ചത് .

അധികാരികൾ ഇടപെടണം

സാധനസാമഗ്രികൾ വാങ്ങാൻ ഒരു ഓട്ടോറിക്ഷക്കാരനെ എൽപ്പിക്കാറാണ് പതിവ്.

എന്നാൽ കാട്ടാനശല്യമുള്ളതിനാൽ രാത്രികാലങ്ങളിൽ എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ പോലും ആരും ഇങ്ങോട്ടെത്തില്ല.

പുതിയ വീടുകളിലേക്ക് വൈദ്യുതി ലഭിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് പോലും ഇവർക്ക്അ റിയില്ല.

ആധികാരികളാരും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. ആദിവാസി പ്രമോട്ടർമാർ പോലും ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന് ഇവർക്ക് പരാതിയുണ്ട്.

അധികൃതർ എത്രയും വേഗം ഇടപെട്ട് പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് ഇവരുടെ ആവശ്യം