
മലപ്പുറം: കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ സാമൂഹ്യ സുരക്ഷാ പദ്ധതികളെക്കുറിച്ചും വനിതകൾക്കുള്ള സംരംഭകത്വ രംഗത്തെ നൂതന ആശങ്ങളെക്കുറിച്ചും മൊറയൂർ ഗ്രാമ പഞ്ചായത്ത് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുനീറ പൊറ്റമ്മൽ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. റിസർവ്വ് ബാങ്ക് സാമ്പത്തിക സാക്ഷരതാ ഉപദേഷ്ടാവ് നാസർ കാപ്പൻ മുഖ്യപ്രഭാഷണം നടത്തി. വികസനസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഫാത്തിമ, ഫസൽ അലി , മീര, സുലൈഖ , ഭാസ്‌കരൻ എന്നിവർ സംസാരിച്ചു.