കോട്ടക്കൽ: നഗരസഭയുടെയും ചെസ് അസോസിയേഷൻ ഒഫ് മലപ്പുറത്തിന്റെയും ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചുവരെ ജില്ലാ തല റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് നടത്തുന്നു. ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഗുകേഷ് നേടിയ വിജയത്തിന്റെ ആഘോഷവും മലപ്പുറം ജില്ലാതല റാപ്പിഡ് ചാമ്പ്യൻഷിപ്പുമാണ് കോട്ടക്കലിൽ സംഘടിപ്പിക്കുന്നത്. വിജയികളാകുന്നവർക്ക് 3000, 2000, 1500, 1000, 800, 700 ക്യാഷ് പ്രൈസും 7 മുതൽ 10 വരെ സ്ഥാനം നേടുന്നവർക്ക് 500 രൂപ വീതവും ക്യാഷ് പ്രൈസ് സമ്മാനിക്കുന്നു.

ഒപ്പം അണ്ടർ 7, അണ്ടർ 9, അണ്ടർ 11, അണ്ടർ 13, അണ്ടർ 15 തുടങ്ങിയ ക്യാറ്റഗറി വിജയികൾക്ക് പ്രത്യേക സമ്മാനങ്ങളും വിതരണം ചെയ്യും. വിജയാഘോഷം കേക്ക് മുറിച്ച് നഗരസഭാ അദ്ധ്യക്ഷ ഡോ. ഹനീഷ ഉദ്ഘാടനം ചെയ്യും. ജില്ലാ ചെസ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്. ഹഫീസ് അദ്ധ്യക്ഷനാകും. ഫോൺ:

9072662727