
അരീക്കോട്: ഒമാനി എഴുത്തുകാരി ലൈല അബ്ദുല്ല എഴുതിയ ചെറുകഥാ സമാഹാരത്തിന്റെ വിവർത്തന പുസ്തകം 'രാജമാലിക' പ്രകാശനം സുല്ലമുസ്സലാം അറബിക് കോളേജിലെ മലയാള വിഭാഗം മേധാവി മിൻഹാജത്ത് പ്രകാശനം നിർവഹിച്ചു. സുല്ലമുസ്സലാം അറബിക് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും റിസേർച്ച് ഗൈഡുമായ ഡോ. സി.അബ്ദുൽ വഹാബും ഇതേ കോളേജിലെ ഗവേഷണ വിദ്യാർത്ഥിയുമായ എം.എ.ഷബീറും ചേർന്നാണ് വിവർത്തനം നിർവ്വഹിച്ചത്. അറബ് ഇന്ത്യൻ സാംസ്‌കാരിക ബന്ധം ശക്തമാക്കാൻ ഇതുപോലുള്ള സംരംഭങ്ങൾക്ക് കഴിയുമെന്ന് വിവർത്തകൻ ഡോ. സി.അബ്ദുൽ വഹാബ് അവർ അഭിപ്രായപ്പെട്ടു