വളാഞ്ചേരി: പിണറായി സർക്കാരിന്റെ അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് കൊണ്ട് ഇരിമ്പിളിയം പഞ്ചായത്ത് ഒന്നാം വാർഡ് അമ്പാൾ യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. പരിപാടി ഡി.സി.സി സെക്രട്ടറി പി.സി.എ.നൂർ ഉദ്ഘാടനം ചെയ്തു. ജെ. മൻസൂർ അലി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മുസ്ലിം ലീഗ് ഇരിമ്പിളിയം പഞ്ചായത്ത് സെക്രട്ടറി സിദ്ധീഖ് തറക്കൽ മുഖ്യപ്രഭാഷണം നടത്തി. പരിപാടിക്ക് ശരത് മേനോക്കി, മുഹമ്മദ് മുത്തു, കെ.മുരളീധരൻ, സതീശൻ അമ്പാൾ,സസറു, മോഹൻദാസ്, ജെലീസ്, മൊയ്തീൻകുട്ടി, സഫ്വാൻ കുഞ്ഞുമണി, ഉമ്മർ തുടങ്ങിയവർ നേതൃത്വം നൽകി.