 
മലപ്പുറം: മഅ്ദിൻ കുല്ലിയ ഒഫ് ഇസ്ലാമിക് സയൻസ് സ്റ്റുഡൻസ് യൂണിയൻ മിസ്ബാഹുൽ ഹുദയുടെ കീഴിൽ സംഘടിപ്പിക്കുന്ന മഅ്ദിൻ ഇന്റലെക്ചൽ കോൺക്ലേവ് ഡിസംബർ 25, 26 തീയതികളിൽ മലപ്പുറം മഅദിൻ ക്യാമ്പസിൽ നടക്കും.
കേരളത്തിലെ പ്രമുഖരായ പണ്ഡിതരും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും. വിവിധ വിഷയങ്ങളിൽ മുപ്പത്തിയഞ്ചിലധികം സെഷനുകളിൽ പ്രമുഖർ സംസാരിക്കും. കോൺകേവിന്റെ പ്രഖ്യാപനം മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി നിർവഹിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും രജിസ്‌ട്രേഷനും വേണ്ടി icon.madin.edu.in എന്ന വെബ്‌സൈറ്റിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സ്റ്റുഡൻസ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.