pension
.

മലപ്പുറം: നാഷണൽ പെൻഷൻ കോഡിനേഷൻ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഡിസംബർ 17 ന് ചൊവ്വാഴ്ച മലപ്പുറം എൻ ജി ഒ യൂണിയൻ ഹാളിൽ പെൻഷൻ ദിനാചരണം നടക്കും. രാവിലെ 10 മണിക്ക് മുൻ എം എൽ എ വി.ശശികുമാർ ഉദ്ഘാടനം ചെയ്യും. കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആന്റ് വർക്കേഴ്സ് സംസ്ഥാന പ്രസിഡന്റ് പി.കെ.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും. വിവിധ പെൻഷൻ സംഘടനകളുടെ ഭാരവാഹികൾ അഭിവാദ്യം ചെയ്ത് സംസാരിക്കും. ആൾ ഇന്ത്യാ പോസ്റ്റൽ ആന്റ് ആർ.എം.എസ് പെൻഷനേഴ്സ് അസോസിയേഷൻ, ആൾ ഇന്ത്യാ ബി.എസ്.എൻ.എൽ ഡി.ഒ.ടി. പെൻഷനേഴ്സ് അസോസിയേഷൻ, ആൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം , സെൻട്രൽ ഗവർമെന്റ് പെൻഷനേഴ്സ് അസോസിയേഷൻ, എൽ.ഐ.സി. പെൻഷനേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ദിനാചരണം.കേന്ദ്ര സർക്കാർ സർവ്വീസുകളിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ പെൻഷൻ പരിഷ്‌കരണ നടപടികളിൽ കേന്ദ്രസർക്കാർ കാണിക്കുന്ന നീതിനിഷേധത്തിനെതിരെയാണ് പെൻഷൻ ദിനാചരണം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.