d
d

വണ്ടൂർ: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2024 ആർട്സ് പരിപാടികളോടെ സമാപിച്ചു. സമാപന സമ്മേളനം വണ്ടൂർ എം.എൽ.എ എ.പി.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അസ്‌കർ ആമയൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി.ശിവശങ്കരൻ, ടി.സുലൈഖ, ബ്ലോക്ക് മെമ്പർമാരായ അഡ്വ.രവീന്ദ്രൻ, കോമളവല്ലി, രഞ്ജിമ, സുനിൽകുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.മുഹമ്മദ് ബഷീർ, ടി.സി.റമീഷ, മുഹമ്മദ് അഷ്റഫ്, സജു ഗോപിനാഥ് എന്നിവർ സംസാരിച്ചു.188 പോയിന്റ് നേടി പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് ഓവർഓൾ വിജയികളായി. 173 പോയിന്റോടെ തൃക്കലങ്ങോട് രണ്ടാം സ്ഥാനം നേടി. ട്രോഫികൾ എം.എൽ.എ വിതരണം ചെയ്തു.