
മലപ്പുറം: ക്രിസ്മസിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ജില്ലയിൽ കേക്ക് വിപണി സജീവം. ക്രീം കേക്കുകൾക്കാണ് എപ്പോഴും ഡിമാന്റെങ്കിലും പ്ലം കേക്കുകളാണ് ക്രിസ്മസ് വിപണിയിലെ താരം. ഷുഗർ ഫ്രീ എഗ്‌ലെസ് പ്ലം കേക്ക്, റിച്ച് പ്ലം കേക്ക്, ജ്യൂസി പ്ലം കേക്ക്, പ്ലം ക്യാരറ്റ് പുഡിംഗ് കേക്ക് തുടങ്ങി പലതരത്തിലുള്ള പ്ലം കേക്കുകൾ വിപണി കൈയ്യടക്കിയിട്ടുണ്ട്. ഓർഡറുകൾ അനുസരിച്ച് ആവശ്യപ്പെടുന്ന ഡിസൈനിൽ കേക്കുകൾ തയ്യാറാക്കുന്ന കടകളും സജീവമാണ്.
പ്ലം കേക്കുകൾക്ക് പുറമെ, റെഡ് വെൽവെറ്റ്, റെയിൻബോ കേക്ക്, മിൽക്കി ട്രഫിൾ, സെനോറ ബബിൾ, റാസ്‌മലായ്, ഡെവിൾസ് ചോക്ലേറ്റ്, ഡെവിൾസ് ഇൻഫ്യൂഷൻ തുടങ്ങി നിരവധി ക്രീം കേക്കുകളും വിപണിയിലുണ്ട്. കൂടാതെ, ഹോം മെയ്ഡ് കേക്കുകൾക്കും ആവശ്യക്കാരേറെയാണ്.
ചില കേക്ക് കടകളിൽ ചോക്ലേറ്റും കേക്കുകളും അടങ്ങുന്ന ഗിഫ്റ്റ് പാക്കുകൾ അളവിനനസരിച്ച് പല വിലകളിൽ ലഭ്യമാണ്. സ്‌കൂളിലെയും കോളേജിലേയും ക്രിസ്മസ് ആഘോഷങ്ങൾക്ക് സ്‌പെഷ്യൽ ഡിസ്‌ക്കൗണ്ടും ചിലർ നൽകുന്നുണ്ട്.
കേക്കുകളുടെ വിലവിവരം ( ഒരു കിലോ)
പ്ലം കേക്ക് - 650
ഷുഗർ ഫ്രീ എഗ്‌ലെസ് പ്ലം കേക്ക്-1,076ജ്യൂസി പ്ലം കേക്ക്- 540
പ്ലം ക്യാരറ്റ് പുഡിംങ് കേക്ക് -600
റിച്ച് പ്ലം കേക്ക് - 675
റെഡ് വെൽവെറ്റ് - 850
റെയിൻബോ കേക്ക് - 950
മിൽക്കി ട്രഫിൾ - 550
കാരമൽ ചോക്ലേറ്റ് - 900
സെനോറ ബബിൾ - 700
ഗുലാബ് ജാമൂൻ കേക്ക്- 1,200
ചോക്ലേറ്റ് ഗ്രാന്റ്‌മാ- 1,350
ഹണി ആൽമണ്ട്- 1,200
റാസ്‌മലായ് - 1,300
ഓറിയോ കാൻഡി- 1,100
ഡെവിൾസ് ചോക്ലേറ്റ് - 999
ഡെവിൾസ് ഇൻഫ്യൂഷൻ - 1,100
മോക്കാ ഹേസൽനട്ട് - 999
ലോട്ടസ് ബിസ്‌കഫ്-1,200
ഓറിയോ കേക്ക് - 950
ഫിഗ് ആന്റ് ഹണി കേക്ക് - 1,100
കേക്കുകൾ ആവശ്യക്കാരെത്തി തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങൾ കച്ചവടം കൂടുതൽ ഉഷാറാകും. പ്ലം കേക്കുകൾക്കൊപ്പം തന്നെ ക്രീം കേക്കുകൾക്കും നിരവധി ആവശ്യക്കാരെത്തുന്നുണ്ട്. ഗിഫ്റ്റ് കൊടുക്കാനാണ് പലരും പ്ലം കേക്ക് വാങ്ങുന്നത്.
കേക്ക് വ്യാപരി - അൽ ബേസിയോ കേക്ക് ഷോപ്പ് , മഞ്ചേരി