b

മലപ്പുറം: രശ്മി ഫിലിം സൊസൈറ്റിയുടെ 'ധനുമാസ പ്രദർശനം 29 ന് വൈകിട്ട് മൂന്നിന് എൻ.ജി.ഒ യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കും. സത്യജിത് റായി സംവിധാനം ചെയ്ത പഥേർ പാഞ്ചാലി (പാതയുടെ ഗീതം ) മലയാളം സബ്‌ടൈറ്റിലോടെ പ്രദർശിപ്പിക്കും. അതിൽ ദുർഗ്ഗയായി അഭിനയിച്ച നടി ഉമാദാസ് ഗുപ്തയെ അനുസ്മരിക്കും. പ്രസിഡന്റ് മണമ്പൂർ രാജൻബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ആനിൽ കെ.കുറുപ്പർ റിപ്പോർട്ട് വായിച്ചു.ഹനീഫ് രാജാജി, അനീസ് കൂത്രാടൻ, എ.ബാബു, നൗഷാദ് മാമ്പ്ര ,ഉസ്മാൻ ഇരുമ്പുഴി എൻ.വി.മുഹമ്മദലി, കെ.ഉദയകുമാർ എന്നിവർ സംസാരിച്ചു. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക് പ്രവേശനം സൗജന്യം' വിശദാംശങ്ങൾക്ക് ഫോൺ: 8075173 159, 9447395360'