നിലമ്പൂർ : ക്രിസ്മസിനോടനുബന്ധിച്ച് നിലമ്പൂർ കാത്തലിക് മദേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മാതൃസംഗമം, വാർഷിക സെനറ്റ്, കരോൾ ഗാന മത്സരം എന്നിവയാണ് നടത്തിയത്. മോസ്റ്റ് റവറന്റ് ഡോ. യൂഹാനോൻ മാർ തിയോഡോഷ്യസ് ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡന്റ് മോളി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പ്രോട്ടോ വികാരി ഫാ. തോമസ് ചാപ്രത്ത്, രൂപതാ പ്രസിഡന്റ് എലിസബത്ത് ജോർജ് എന്നിവർ സംസാരിച്ചു. മേഖലാ ഡയറക്ടർ ഫാ. വർഗീസ് പ്ലാച്ചിറ സ്വാഗതവും സിസ്റ്റർ റോസ്‌മേരി നന്ദിയും പറഞ്ഞു. കരോൾ സർവീസിൽ സെന്റ് തോമസ് മലങ്കര കാത്തലിക് ചർച്ച് ജോസ് ഗിരി ഒന്നാം സ്ഥാനവും സെന്റ് ജോർജ് മലങ്കര കാത്തലിക് ചർച്ച് രണ്ടാം സ്ഥാനവും സെന്റ് തോമസ് ദേവാലയം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.