നിലമ്പൂർ: മലപ്പുറം ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി റൂബി ജൂബിലി സമ്മേളന പ്രചാരണ ഭാഗമായി ഡിസംബർ 16ന് നിലമ്പൂരിൽ മാനവസംഗമം സംഘടിപ്പിക്കും. സമ്മേളനപ്രചാരണാർത്ഥം പൂർവ്വ വിദ്യാർത്ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന സന്ദേശയാത്രയുടെ ഭാഗമായാണ് മാനവസംഗമം നടക്കുന്നത്. ഡിസംബർ 12 മുതൽ 19 വരെ തീയതികളിൽ കാസർകോട് മുതൽ എറണാകുളം വരെയാണ് 'വാമിനോ 2024' എന്ന പേരിൽ പ്രചാരണ സന്ദേശ യാത്ര നടക്കുന്നത്. 2025 ജനുവരി 10,11,12 തിയ്യതികളിലാണ് റൂബിജൂബിലി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ പി.വി അബ്ദുൽ വഹാബ് എം.പി, പി.വി അൻവർ എം.എൽ.എ, ഡോ. ജോസഫ് മാർ തോമസ്, കെ.എം ഷാജി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സന്ദീപ് വാര്യർ, വി.എസ് ജോയ്, ഡോ. ഹാരിസ് ഹുദവി എന്നിവർ പങ്കെടുക്കും.