
വണ്ടൂർ : ബ്ലോക്കിലെ പാണ്ടിക്കാട്, പോരൂർ, വണ്ടൂർ, തിരുവാലി, തൃക്കലങ്ങോട്, മമ്പാട് എന്നീ സി.ഡി.എസുകളിലെ മികച്ച കേക്ക് യൂണിറ്റുകളെ പങ്കെടുപ്പിച്ച് കേക്ക് ഫെസ്റ്റ് എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ മലപ്പുറം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ബി. സുരേഷ് കുമാർ മുഖ്യാതിഥിയായി. തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് യു.കെ. മഞ്ജുഷ , സി.ഡി. എസ് ചെയർപേഴ്സൺമാർ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ബ്ലോക്ക് കോ ഓർഡിനേറ്റർ കെ. എം. രമ്യ എന്നിവർ സംസാരിച്ചു