
മലപ്പുറം: അവധി അനുവദിക്കാത്തതിനെ തുടർന്ന് അരീക്കോട് സായുധ പൊലീസ് ക്യാമ്പിൽ പൊലീസുകാരൻ സർവീസ് റൈഫിൾ ഉപയോഗിച്ച് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. വയനാട് സ്വദേശി വിനീതാണ് (33) ആത്മഹത്യ ചെയ്തത്. എസ്.ഒ.ജി കമാൻഡോ ആയിരുന്നു. ഇന്നലെ രാത്രി പത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.