d
എം എം എ ജില്ലാ സമ്മേളനം മജീഷ്യൻ നിലമ്പൂർ പ്രദീപ് കുമാർ മാജിക്കിലൂടെ ഉദ്ഘാടനം ചെയ്യുന്നു


മലപ്പുറം: മലയാളി മജീഷ്യൻസ് അസോസിയേഷൻ ( എം.എം.എ) ജില്ലാ സമ്മേളനം മലപ്പുറത്ത് സ്വാഗത് സമ്മേളന ഹാളിൽ മാന്ത്രികൻ നിലമ്പൂർ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സുൽഫി മുത്തങ്ങോട് അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി മലയിൽ ഹംസ, സംസ്ഥാന ട്രഷറർ ലത്തീഫ് കോട്ടക്കൽ, മുൻ സംസ്ഥാന പ്രസിഡന്റ് ഇസ്ഹാഖ് പോരൂർ, രക്ഷാധികാരി ജോയ് തെങ്ങുംതറയിൽ, ജില്ലാ ട്രഷറർ പ്രജിത്ത് മുല്ലയ്ക്കൽ എന്നിവർ പ്രസംഗിച്ചു. സീനിയർ മാന്ത്രികൻ ഷാഹുൽ ഹമീദിനെ പൊന്നാടയണിയിച്ച് ആദരിച്ചു. മെമ്പർഷിപ്പ് കാമ്പെയിനും തുടക്കമായി.