 
കൊണ്ടോട്ടി: കൊണ്ടോട്ടിയിലെ മർക്കസ് സ്ഥാപനങ്ങൾ ഡിസംബർ 21, 22,23 ദിവസങ്ങളിലായി മർക്കസ് എഡ്യു ഫെസ്റ്റ് സംഘടിപ്പിക്കുന്നു. എക്കാപറമ്പ് കാമ്പസിൽ നടക്കുന്ന ആഘോഷ പരിപാടികൾ ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ സെക്രട്ടറി ജനറലും മർക്കസ് ചീഫ് പാട്രണുമായ ടി. ആരിഫലി ഡിസംബർ 21 ന് ഉദ്ഘാടനം ചെയ്യും. എക്സിബിഷൻ, കരിയർ ഗൈഡൻസ്, കലാ-വൈജ്ഞാനിക പ്രകടനങ്ങളോട് കൂടിയ പരിപാടികൾ എല്ലാ ദിവസവും വൈകിട്ട് 3:30 മുതൽ രാത്രി 10 വരെയാണ് നടക്കുക. പ്രമുഖരുടെ പ്രഭാഷണങ്ങൾ, സംഗീത പരിപാടി എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും. സ്‌കൂൾ പ്രിൻസിപ്പൽ യു.എ ലത്തീഫ്, മാനേജർ മീരാൻ അലി, വൈസ് പ്രിൻസിപ്പൽ ടി. പി സീനത്ത്, എക്സിക്യൂട്ടീവ് ഓഫീസർ ടി. അനീസ്, മോറൽ ഡയറക്ടർ കെ. അഹ്മദ് ശരീഫ്, അഡ്മിൻ അസിസ്റ്റന്റ് യൂസഫ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു