വണ്ടൂർ : കെ.എസ്.എസ്.പി.എ നിയോജകമണ്ഡലം കമ്മിറ്റി വണ്ടൂരിൽ പെൻഷനേഴ്സ് ദിനാചരണം സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ നടന്ന ചടങ്ങ് കെ.എസ്.എസ്.പി .എ സംസ്ഥാന സെക്രട്ടറി ടി. വിനയദാസ് ഉദ്ഘാടനം ചെയ്തു. കെ.ടി. അലവിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ പി. ഉണ്ണികൃഷ്ണൻ ക്ലാസെടുത്തു. നഫീസ സബാഹ്, സി. മെഹബൂബ്, കെ.പി. വിജയകുമാർ, എം.വി. ജോസഫ്, എം. വേലായുധൻ, ഇ. ഉദയചന്ദ്രൻ, എത്സമ്മ തോമസ്, ടി.പി. ആമിന, വി.പി. സുന്ദരൻ, ഐ. സത്യനാഥൻ, കെ. റംലത്ത് തുടങ്ങിയവർ പങ്കെടുത്തു.