s
ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ, വണ്ടൂർ പഞ്ചായത്ത് സമ്മേളനം നടത്തി

വണ്ടൂർ : ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ വണ്ടൂർ പഞ്ചായത്ത് സമ്മേളനം നടത്തി. നുഫ ബാ‌ഡ്‌മിന്റൺ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി പി. പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് എൻ.വി ലീല അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി എം. മുരളീധരൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ. സിദ്ദിഖ് വരവ് ചെലവ് കണക്കും ജില്ലാ കമ്മിറ്റി അംഗം മൻസൂർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം പി. മധുസൂദനൻ, ഏരിയ പ്രസിഡന്റ് കെ. ദാമോദരൻ, എം. റഫീഖ്, കെ.കെ. മുജീബ് തുടങ്ങിയവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് എൻ.വി. ലീല, സെക്രട്ടറി എം. മുരളീധരൻ, ട്രഷറർ കെ. സിദ്ദിഖ് എന്നിവരെ തിരഞ്ഞെടുത്തു.