 
മലപ്പുറം : ജനുവരി 22ലെ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കെ.ജി.ഒ.എഫ് മലപ്പുറം ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിനു സുധാകർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഡി.എ കുടിശ്ശിക നൽകുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്‌ക്കരണ നടപടികൾ ആരംഭിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ജനുവരി 22ന് പണിമുടക്ക് നടത്തുന്നത്. സമ്മേളനത്തിൽ ഡോ. നൗഫൽ, ഡോ.അബ്ദുള്ള, ഡോ. വി.എം. പ്രദീപ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സക്കീർ ഹുസൈൻ-പ്രസിഡന്റ്, വിഷ്ണു-സെക്രട്ടറി, സബീർ ഹുസൈൻ-ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.