 
മലപ്പുറം: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പെൻഷൻ ദിനം മലപ്പുറം സി.കെ.ജി ഹാളിൽ ജില്ലാ പ്രസിഡന്റ് കെ.എ. സുന്ദരൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. വയോജനങ്ങളും മാനസികാരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തെ കുറിച്ച് ജി.കെ. രാംമോഹൻ ക്ലാസെടുത്തു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ. നന്ദനൻ , ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ.പി.ശ്രീധരൻ , ജില്ലാ കമ്മിറ്റി അംഗങ്ങളായ എ എം സനാവുള്ള, എം ജയപ്രകാശ്, നിയോജക മണ്ഡലം സെക്രട്ടറി ഒ.പി.കെ അബ്ദുൾ ഗഫൂർ , ട്രഷറർ പി. മൂസാൻ എന്നിവർ സംസാരിച്ചു.