മലപ്പുറം: മുൻ ഫുട്ബാൾ താരം സൂപ്പർ അഷ്റഫിന്റെ പെയിന്റിംഗുകളുടെ പ്രദർശനം 20 മുതൽ 23 വരെ കോട്ടക്കുന്ന് ലളിത കലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ നടക്കും. കാൻസർ ബാധിതനായ സമയത്ത് വരച്ച 40ഓളം ചിത്രങ്ങളാണ് പ്രദർശനത്തിന് ഉണ്ടാവുക. ഐ.എം. വിജയന്റെ സീസർകട്ട്, ഫിഗ്വിറ്റയുടെ സ്കോർ‌പിയോൺ കട്ട്, ദേശാടനപക്ഷികൾ, കാൻസർ, കൊവിഡ് ഇവയെല്ലാം ചിത്രങ്ങൾക്ക് വിഷയമാകുന്നു. ചിത്രപ്രദർശനം 20ന് വൈകിട്ട് അഞ്ചിന് എ.പി.അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഐ.എം. വിജയൻ മുഖ്യാതിഥിയാവും. വാർത്താസമ്മേളനത്തിൽ സംഘാടകരായ ഡോ. പി.കെ. ഷബീബ്, ഡോ. എം.കെ. അഹമ്മദ് ഷബീർ, സൂപ്പർ അഷ്റഫ്, കെ.എം. അലവി പങ്കെടുത്തു.