മലപ്പുറം: അപകടത്തിൽ ഉൾപ്പെടുന്ന ബസുകളുടെ പെർമിറ്റ് സസ്പെൻഡ് ചെയ്യുമെന്ന ഗതാഗത വകുപ്പ് മന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരുകോടിയോളം വരുന്ന വാഹനങ്ങളിൽ ഏഴായിരത്തിൽ താഴെ മാത്രമുള്ള സ്വകാര്യ ബസുകളുടെ പെർമിറ്റ് സസ്പെൻഡ് ചെയ്തത് കൊണ്ടുമാത്രം അപകടങ്ങൾ കുറയ്ക്കാനാവില്ല. അപകടരഹിതമായ റോ‌ഡ് നിർമ്മിച്ചും ഡ്രൈവർമാർക്ക് ബോധവത്ക്കരണം നടത്തിയും ബസുകൾക്ക് ഓടിയെത്താനുള്ള സമയക്രമം അനുവദിച്ചും റോഡപകടങ്ങൾ കുറയ്ക്കാനാണ് ഗതാഗത വകുപ്പ് നടപടിയെടുക്കേണ്ടത്. ബസുകളുടെ പെർമിറ്റ് സസ്പെൻഡ് ചെയ്താൽ കോടതിയെ സമീപിക്കും. രണ്ടാംഘട്ടമായി ബസ് സർവീസ് നിറുത്തിവയ്ക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഹംസ എരിക്കുന്നൻ, പക്കീസ കുഞ്ഞിപ്പ, ബാസ് മാനു അറിയിച്ചു.