
തിരൂർ: ഡിസംബർ 18ന് ലോക അറബിക് ദിനം തൃക്കണ്ടിയൂർ ജി.എൽ.പി സ്‌കൂളിൽ ആചരിച്ചു. അറബിക് അക്ഷരമരം, കാലിഗ്രാഫി, അക്ഷരപ്പൂക്കൾ, അറബിക് വചനങ്ങൾ തുടങ്ങിയവ പ്രദർശിപ്പിച്ചു. അറബി പദ്യം, അറബിക് ഗാനം , അറബിക് അഭിനയഗാനം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. അറബി വേഷം ധരിച്ചെത്തിയ മുഹമ്മദ് അൻഫാസ് ഇല്ലത്തുപറമ്പിൽ കുട്ടികൾക്ക് ഈത്തപ്പഴം നൽകി. സ്‌കൂളിലെ അറബിക് അദ്ധ്യാപിക റാഷിദ പരിപാടിക്ക് നേതൃത്വം നൽകി. ഹെഡ്‌മിസ്ട്രസ് പ്രകാശിനി, അദ്ധ്യാപകരായ എസ്.ടി.പ്രേമ , കെ.ടി.ഫിർദൗസ് , അശ്വതി, കാർത്തിക്, പ്രജീവ് എന്നിവർ സംസാരിച്ചു.