
മലപ്പുറം: മഞ്ചേരി ജനറൽ ആശുപത്രിയുടെ ഭാഗമായ സ്‌പെഷലിസ്റ്റ്, പാരാമെഡിക്കൽ തസ്തികകൾ ജില്ലയിലെ മറ്റു ആരോഗ്യ സ്ഥാപനങ്ങളിലേക്ക് മാറ്റാൻ ശ്രമങ്ങൾ നടക്കുന്ന സാഹചര്യത്തിൽ കെ.ജി.എം.ഒ.എയുടെ ആഭിമുഖ്യത്തിൽ സർവ്വകക്ഷിയോഗം വിളിച്ചു.
നാളെ വൈകിട്ട് 6:30ന് മഞ്ചേരി വുഡ്‌ബൈൻ ഓഡിറ്റോറിയത്തിലാണ് യോഗം വിളിച്ചത്. ജില്ലയിലെ എം.എൽ.എമാരും വിവിധ രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികളും സംഘടനാ ഭാരവാഹികളും പൗര പ്രമുഖരും സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കും. മഞ്ചേരി ജനറൽ ആശുപത്രി തത്വത്തിൽ ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങൾ അണിയറയിൽ നടന്ന് വരുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചതെന്ന് കെ.ജി.എം.ഒ.എ ജില്ലാ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.