ghbbbb


മലപ്പുറം : അവശ്യസാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം തുടരവേ പൊതുവിപണിയിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ മലപ്പുറം ജില്ലാ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. അല്ലെങ്കിൽ കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ മേഖലയായ ചെറുകിട ഹോട്ടലുകളടക്കം പൂട്ടേണ്ടി വരുന്ന അവസ്ഥയാണെന്ന് യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്റ് സി.എച്ച്. സമദ് അദ്ധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവർകോവിൽ എം.എൽ.എ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ബാലകൃഷ്ണ പൊതുവാൾ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി. ബിജുലാൽ, പി പി അബ്ദുറഹ്മാൻ, എം. മൊയ്തീൻ കുട്ടി ഹാജി, ടി. ഷിനോജ് റഹ്മാൻ, കെ.ടി. രഘു , സജീർ അരീക്കോട്, ഹബീബ് റഹ്മാൻ, ഉബൈദുള്ള വളാഞ്ചേരി, രാജീവ് കുറ്റിപ്പുറം, സംഗം മണി, സുരേഷ് പൊന്നാനി, നൗഷാദ് കൊണ്ടോട്ടി, അനസ് നിലമ്പൂർ, ബിജു കാസർകോഡ്, സന്തോഷ് പാലക്കാട്, സബ്ക അമീർ എന്നിവർ പ്രസംഗിച്ചു.