
മലപ്പുറം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഡിസംബർ 18ന് വിദ്യാഭ്യാസ ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസിനു മുന്നിലേക്ക് സമഗ്ര ശിക്ഷ കേരള ജീവനക്കാരുടെയും അദ്ധ്യാപകരുടെയും മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ജില്ലയിൽ മലപ്പുറം,വണ്ടൂർ, തിരൂരങ്ങാടി, തിരൂർ വിദ്യാഭ്യാസ കേന്ദ്രങ്ങളിലാണ് മാർച്ച് നടന്നത്.
മലപ്പുറത്ത് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ശശികുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം സി.ടി.ശ്രീജ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ടി.കെ.എ. ഷാഫി സംസാരിച്ചു. എ. വിശ്വംഭരൻ സ്വാഗതവും കെ.അനൂപ നന്ദിയും പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം അജിത് കുമാർ, കെ. വീരാപ്പു, പ്രഹ്ലാദ കുമാർ. ടി.മുഹമ്മദ് മുസ്തഫ എന്നിവർ സംസാരിച്ചു.