d
പെൻഷൻ ദിനാചരണം

തേഞ്ഞിപ്പലം: വള്ളിക്കുന്ന് നിയോജക മണ്ഡലത്തിൽ നടന്ന പെൻഷൻ ദിനാചരണ പരിപാടികൾ കെ.എസ്. എസ്.പി.എ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എം.സി.കെ ബീരാൻ ഉദ്ഘാടനം ചെയ്തു. സീനിയർ പെൻഷണറായ വി. ശങ്കുണ്ണി നായരെ ആദരിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ ഭാരവാഹികളായ രാമുണ്ണിക്കുട്ടി, വി.കെ ഭാസ്‌കരൻ മൂസത് എന്നിവർക്ക് സ്വീകരണം നൽകി.മുൻ ജില്ലാ പ്രസിഡന്റ് മുല്ലശ്ശേരി ശിവരാമൻ നായർ, സംസ്ഥാന കമ്മിറ്റി അംഗം അശോകൻ മേച്ചേരി, ജില്ലാ ജോ. സെക്രട്ടറി രാമുണ്ണിക്കുട്ടി , ജില്ലാ സെക്രട്ടറിയറ്റ് അംഗം വി.കെ. ഭാസ്‌കരൻ മൂസദ് പ്രസംഗിച്ചു.