s
ഭരണഘടനാ ശില്പി ഡോ. അംബേദ്ക്കറെ പാർലമെന്റിൽ അപമാനിച്ച അമിത്ഷായെ പുറത്താക്കണം; എൻ.സി പി.എസ്

മലപ്പുറം: ഡോ. അംബേദ്ക്കറെ
പാർലമെന്റിൽ അപമാനിച്ച് സംസാരിച്ച അമിത് ഷായെ മന്ത്രിസ്ഥാനത്ത്
നിന്ന് പുറത്താക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്ന് എൻ.സി.പി(എസ്)​
ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു. എൻ.സി.പി.എസ്.ജില്ലാ പ്രസിഡന്റ് കെ.പി. രാമനാഥൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഡോ. സി.പി. കെ.ഗുരുക്കൾ, ടി.എൻ.
ശിവശങ്കരൻ, ജില്ലാ ഭാരവാഹികളായ സി.പി. രാധാകൃഷ്ണൻ,​ എം.സി.
ഉണ്ണികൃഷ്ണൻ, കെ.വി. ടോമി, പി.മധു, ഹംസ പാലൂർ,​ ഇ. എ. നാസർ, കെ.വി.
ദാസ്, പാറപ്പുറത്ത് കുഞ്ഞുട്ടി,​വിജയൻ വള്ളിക്കുന്ന്, ലീന മുഹമ്മദലി,
കെ. മധു തുടങ്ങിയവർ സംസാരിച്ചു.