 
പെരിന്തൽമണ്ണ :പ്രകൃതി ദുരന്ത പ്രതികരണ പദ്ധതി ഉണ്ടാക്കേണ്ട പ്രാധാന്യം സംബന്ധിച്ച് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പരിശീലനം സംഘടിപ്പിച്ചു. പരിശീലന പരിപാടി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ. കെ മുസ്തഫ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കടമ്പോട്ട് മൂസ, സി.എം. മുസ്തഫ, ജമീല ചാലിയത്തൊടി,ഡിസാസ്റ്റർ മാനേജ്‌മെന്റ് ജില്ല കോ-ഓർഡിനേറ്റർ ബി.പി. അഫ്ര, അക്കാദമിക് കോ ഓർഡിനേറ്റർ കെ.എം. റഷീദ്, ഫാക്കൽറ്റികളായ ഡോ. ആലസ്സൻകുട്ടി, കെ. മുഹമ്മദ് കുട്ടി പേരയിൽ, പേരയിൽ റഷീദ്, ആർ.ജി.എസ്.എ കോ ഓർഡിനേറ്റർ അൽഫോൻസോ ജോൺ, തീമാറ്റിക് എക്സ്‌പേർട്ട്മാരായ ശ്യാമള, ജ്യോതി കൃഷ്ണ, സുഭാഷിണി, സൗമ്യ, ഹഫ്സത്ത്, കീർത്തി പ്രസംഗിച്ചു