 
മലപ്പുറം: സംസ്ഥാനത്ത് വാഹനങ്ങളുടെ ആർ.സി ബുക്കുകൾ ട്രാൻസ്ഫർ ചെയ്യാൻ ദീർഘമായ കാലതാമസം വരുന്നതിൽ കേരള സ്‌റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ ജില്ലാ കൗൺസിൽ യോഗം ശക്തമായി പ്രതിഷേധിച്ചു.
സംസ്ഥാന പ്രസിഡന്റ് അനിൽ വർഗ്ഗീസ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിദ്ദിഖ് മൂന്നിയൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ.ടി.എ. മജീദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എൻ. മുഹമ്മദലി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ ചെയർമാൻ സെയ്താലിക്കുട്ടി ഹാജി,സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.ടി. സാഹിർ തുടങ്ങിയവർ സംസാരിച്ചു. താലൂക്ക്, ഏരിയാ ജനറൽ ബോഡി യോഗങ്ങൾ ജനവരി 30 നകം വിളിച്ച് ചേർക്കാനും ജില്ലാ സമ്മേളനം ഫെബ്രുവരിയിൽ നടത്താനം യോഗം തീരുമാനിച്ചു.