മലപ്പുറം: അപകടങ്ങൾ കുറയ്ക്കുന്നതിനായി മോട്ടോർ വാഹന വകുപ്പും പൊലീസും നടത്തിയ വാഹന പരിശോധനയിൽ മൂന്ന് പേരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. അപകടകരമായ ഡ്രൈവിംഗ് 5, ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചത് -183, സീറ്റ് ബെൽറ്റ് ധരിക്കാത്തത് -10, മൊബൈൽ ഫോൺ ഉപയോഗിച്ച് ഡ്രൈവിംഗ് ചെയ്തത് -5, മൂന്ന് പേരെ കയറ്റിയുള്ള ഇരുചക്ര വാഹന യാത്ര -5, ഇൻഷ്വറൻസ് ഇല്ലാത്തത് -20, ഫിറ്റ്നസ് ഇല്ലാത്തത് -9, എയർഹോൺ ഉപയോഗിച്ചത് -4, വാഹനങ്ങളിൽ ഇഷ്ടത്തിനനുസരിച്ച് മോടി കൂട്ടിയത് -15, പുക പരിശോധന നടത്താത്തത് -20, ടാക്സ് അടക്കാത്തത് -15, ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചത് 10 തുടങ്ങി വിവിധ നിയമലംഘനങ്ങളിലായി 404 കേസുകളിൽ 4,​44,600 രൂപ പിഴ ചുമത്തി. പരിശോധനയോടൊപ്പം തന്നെ ഓരോ നിയമ ലംഘനങ്ങളെക്കുറിച്ചും ഡ്രൈവർമാർക്ക് ബോധവത്കരണവും നൽകി.