പെരിന്തൽമണ്ണ: മേലാറ്റൂർ പള്ളിപ്പറമ്പ് പറക്കോട് ഭാഗത്തു നടത്തിയ കുറ്റിക്കാട്ടിൽ ഒളിപ്പിച്ച 60 ലിറ്റർ വാഷ് പിടികൂടി. ഷൊർണൂർ -നിലമ്പുർ റെയിൽവേ പുറമ്പോക്ക് ഭൂമിയിലെ കുറ്റിക്കാടുകൾക്കിടയിൽ നിന്നും രണ്ട് പ്ളാസ്റ്റിക് കുടത്തിലും രണ്ട് മൺകലങ്ങളിലുമായി ഒളി പ്പിച്ച വാഷാണ് കണ്ടെടുത്തത്. മേലാറ്റൂർ പൊലീസ് സ്റ്റേഷൻ ജി.എസ്.ഐ അയ്യപ്പജ്യോതി, സി.പി.ഒ വിനോദ് കുമാർ, പെരിന്തൽമണ്ണ എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ കെ.രാമൻകുട്ടി, പ്രിവന്റീവ് ഓഫീസർ ഒ.റഫീഖ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.സി. അച്യുതൻ, വി.തേജസ്, പി.അബ്ദുൽ ജലീൽ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ കെ.സിന്ധു, മലപ്പുറം എക്‌സൈസ് ഇന്റലിജൻസ് അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഡി.ഷിബു എന്നിവരാണ് ഉണ്ടായിരുന്നത്.